CinemaMollywoodLatest NewsKeralaNewsEntertainment

ഇരുളിന്റെ രാജാവ് ഓടിയന്റെ രണ്ടാം വരവ്; ‘കരുവ്’ ചിത്രീകരണം പൂർത്തിയായി

നവാഗതയായ ശ്രീഷ്മ. ആര്‍. മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കരുവ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. യഥാർത്ഥ ഒടിയന്റെ കഥയുമായി എത്തുന്ന ത്രില്ലര്‍ ചിത്രത്തിൽ ചിത്രത്തിൽ പുതുമുഖങ്ങള്‍ക്കാണ് ഏറെ പ്രാധാന്യമുള്ളത്. ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് കരുവ് നിര്‍മ്മിക്കുന്നത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായികയാവുന്നു എന്ന അപൂർവതയുള്ള കരുവിന്റെ ചിത്രീകരണം പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയാക്കിയത്. യുവ ഛായാഗ്രാഹകരിൽ ശ്രദ്ധേയനായ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹാരി മോഹന്‍ദാസ് എഡിറ്റിങ്ങും, റോഷന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. കൗഡില്യ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്റെ പ്രോജക്‌ട് ഡിസൈനര്‍- റിയാസ് എം.ടി യും സായ് വെങ്കിടേഷും ചേർന്നാണ്.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂരും, കലാ സംവിധാനം- ശ്രീജിത്ത്‌ ശ്രീധരനും നിർവ്വഹിക്കുന്നു. പുതുമുഖങ്ങളെ കൂടാതെ കണ്ണന്‍ പട്ടാമ്പി, പെരുമുടിയൂര്‍ സുമേഷ്, വിനു മാത്യു, കുളപ്പുള്ളി ലീല തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മെയ് മാസത്തോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരിൽ നിന്നും ലഭ്യമായ വിവരം.

shortlink

Post Your Comments


Back to top button