Latest NewsFootballSports

ലൗട്ടാരോ മാർട്ടിനെസ് ഇന്റർമിലാനിൽ തുടരും

അർജന്റീനിയൻ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് ഇന്റർമിലാനിൽ തുടരുമെന്ന് സൂചന. ഇന്റർ മിലാൻ മാർട്ടിനെസിന് വാഗ്‌ദാനം ചെയ്ത പുതിയ കരാർ താരം അംഗീകരിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2024 വരെയുള്ള കരാറാണ് താരത്തിന് മിലാനിൽ വാഗ്‌ദാനം ചെയ്തിരിക്കുന്നത്. പ്രതിവർഷം 4.5 മില്യൺ യൂറോയോളമാകും മാർട്ടിനെസിന്റെ വേതനം.

അതേസമയം, മാർട്ടിനെസ് ബാഴ്‌സലോണയിലേക്ക് പോകുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും താരം തന്നെ ഇക്കാര്യം അടുത്തിടെ നിഷേധിച്ചിരുന്നു. മാർട്ടിനെസി റിലീസ് ക്ലോസ് പുതിയ കരാറിൽ ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്. പുതിയ കരാർ അംഗീകരിച്ചാൽ താരത്തിന്റെ വില വീണ്ടും കൂടാനാണ് സാധ്യത. ഈ സീസണിൽ ഇന്റർമിലാന് വേണ്ടി 14 ഗോളുകൾ അർജന്റീനിയൻ സ്‌ട്രൈക്കർ നേടിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button