
ഫർഹാൻ അക്തർ നായകനാകുന്ന പുതിയ ചിത്രമാണ് തൂഫാൻ. സ്പോർട്സ് കാറ്റഗറിയിൽ പെട്ട ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഫർഹാൻ അക്തർ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഫർഹാൻ അക്തർ ബോക്സിങ് താരമായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അടുത്തിടെ പുറത്തുവിട്ട തൂഫാന്റെ ട്രെയിലർ സിനിമ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബോക്സിങ് റിങ്ങിൽ വിസ്മയിപ്പിക്കുന്ന ഫർഹാൻ അക്തറിനെയും ട്രെയിലൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാകേഷ് ഓംപ്രകാശ് മെഹ്റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 21ന് ചിത്രം പ്രദർശനത്തിനെത്തും. അതേസമയം, സിനിമയുടെ ചിത്രീകരണത്തിനിടെ ഫർഹാൻ അക്തറിന് പരിക്കേറ്റത് വാർത്തയായിരുന്നു.
Post Your Comments