Latest NewsNewsIndia

ടീ ഷര്‍ട്ട്​ ധരിച്ച്‌​ ​ നിയമസഭയിലെത്തിയ കോണ്‍ഗ്രസ് എം.എല്‍.എയെ സ്​പീക്കര്‍ പുറത്താക്കി

സഭയില്‍ അന്തസും മാന്യവുമായ വസ്ത്രധാരണം വേണമെന്നും സ്പീക്കര്‍ പ്രതികരിച്ചു

ഗാന്ധിനഗര്‍: നിയമസഭയിൽ ടീ ഷര്‍ട്ട്​ ധരിച്ച് എത്തിയ കോണ്‍ഗ്രസ് എം.എല്‍.എയെ സ്​പീക്കര്‍ പുറത്താക്കി. ഗുജറാത്തിലാണ് സംഭവം. സോമനാഥ് മണ്ഡലത്തിലെ എം.എല്‍.എ​ വിമല്‍ ചുഡാസമയെയാണ് സ്പീക്കര്‍ രാജേന്ദ്ര തൃവേദി പുറത്താക്കിയത്. ​സഭയുടെ അന്തസിന്​ കളങ്കമുണ്ടാകാത്ത ഷ​ര്‍​ട്ടോ,കുര്‍ത്തയോ ധരിച്ച്‌​ വരാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് വിമലിനെ പുറത്താക്കിയത്.

സഭയില്‍ നിയമമൂലം നടപ്പാക്കിയ വസ്ത്രധാരണ രീതി ഇല്ലെന്നും, സ്​പീക്കറുടെ പുറത്താക്കല്‍ നടപടി നിയമവിരുദ്ധമാണെന്ന ആരോപണവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. വിമലിനെതിരെയുള്ള നടപടി ഭരണാഘടനാ അവകാശ ലംഘനമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഒരാഴ്ച മുമ്ബ്​ ടീ ഷര്‍ട്ട്​ ധരിച്ചു വന്നപ്പോള്‍ വിമലിന്​ ഇനി ആവര്‍ത്തിക്കരുതെന്ന് താക്കീത്​ നല്‍കിയിരുന്നു.ഇത് കളിസ്ഥലമല്ല നിയമസഭയാണ്​, എന്നാല്‍ വിമല്‍ വീണ്ടും ആവര്‍ത്തിച്ചത് കൊണ്ടാണ് പുറത്താക്കിയതെന്നും സഭയില്‍ അന്തസും മാന്യവുമായ വസ്ത്രധാരണം വേണമെന്നും സ്പീക്കര്‍ പ്രതികരിച്ചു

shortlink

Post Your Comments


Back to top button