Latest NewsNewsIndiaCrime

29കാരി എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടി; സംഭവം ഇങ്ങനെ..

ഗരഖ്പുര്‍: മൂന്നു മക്കളുടെ അമ്മയായ ഇരുപത്തിയൊന്‍പതുകാരി എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടി. യുപിയിലെ ഗരഖ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

ആണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കാംപിയര്‍ഗന്‍ജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയുണ്ടായി. ശിവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് യുവതി പതിനഞ്ചുകാരനുമായി ഒളിച്ചോടിയത്. പലയിടത്തും തിരഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു ഉണ്ടായത്.

ഇരുവരും തമ്മില്‍ കുറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. എന്നാല്‍ അതേസമയം പ്രായവ്യത്യാസം ഉള്ളതിനാല്‍ ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന കരുതിയിരുന്നില്ലെന്ന് സമീപവാസികള്‍ പറയുകയുണ്ടായി. കുറച്ചുനാളായി ഭാര്യയുടെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുകയുണ്ടായി.

കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോവല്‍ വകുപ്പു പ്രകാരമാണ് യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button