KeralaNattuvarthaLatest NewsNews

അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകുമെന്ന് നടൻ സലിം കുമാർ

അരിത ബാബുവെന്ന കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അരിത ബാബുവിന്​ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടിവെക്കാനുള്ള തുക നടന്‍ സലീം കുമാര്‍ നല്‍കുമെന്ന പ്രഖ്യാപനമുണ്ടാകുന്നത്. ഹൈബി ഈഡനാണ്​ ഇക്കാര്യം ഫെയ്​സ്​ബുക്കിലൂടെ അറിയിച്ചത്​. നടന്‍ സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബു വിനെ പറ്റി ചോദിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചെന്നും ഹൈബി തന്റെ മുഖപുസ്തകത്തിൽ കുറിച്ചു.

Also Read:പ്രതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പിടിയിൽ

ആ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയായിരുന്നു.
നടന്‍ സലീം കുമാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ പറ്റി ചോദിച്ചു.
പശുവിനെ വളര്‍ത്തി പാല്‍ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിതകഥ ഹൃദയ ഭേദകമാണ്. അത്‌ കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക കൂടുതല്‍ മികവുറ്റതാകുന്നത്.
തന്‍റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാര്‍ത്ത കണ്ടപ്പോള്‍ അമ്മയെ ഓര്‍ത്തു പോയെന്നും സലീംകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നല്‍കാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകള്‍.
യു ഡി എഫ് ന്റെ ഇലക്ഷൻ ക്യാമ്പയിനുകളെ കൂടുതൽ ശക്തമാക്കാൻ ഇത് ഉപകരിക്കുമെന്നുറപ്പാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button