തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ഇടതുമുന്നണിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും. ബിജെപിയിലേക്കുള്ള ഒഴുക്കില്‍ ഇരുമുന്നണികളും അങ്കലാപ്പിലാണ്. പൊതുജന സ്വീകാര്യതയുള്ള പ്രമുഖര്‍ അംഗത്വം സ്വീകരിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ബിജെപിലേക്ക് വരുന്നവരുടെ എണ്ണം വര്‍ധിച്ചു.
Read Also : മുൻ ഡി.വൈ.എഫ്.ഐ നേതാവ് മാവേലിക്കരയില്‍ ബിജെപി സ്ഥാനാർഥി
പ്രതിപക്ഷത്തിന്റെ റോള്‍ ബിജെപി ഏറ്റെടുത്തതോടെ എന്‍ഡിഎ-എല്‍ഡിഎഫ് പോരിലേക്ക് തെരഞ്ഞെടുപ്പ് രംഗം വഴിമാറി. ഇടതു-വലതു മുന്നണികളിലെ ചില പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ വരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരുമായി എന്‍ഡിഎ നേതാക്കള്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കേഡര്‍ സ്വഭാവം പുലര്‍ത്തുന്ന സിപിഎമ്മില്‍ നിന്നു പോലും പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന ഭീഷണി മുഴക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കാലയളവില്‍ കൂടുതല്‍ പേര്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ പോകുമെന്ന് പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങളും സമ്മതിക്കുന്നു. ഇതിന് തടയിടാന്‍ വ്യാജപ്രചാരണ, ഭീഷണികള്‍ വിവിധ ഇടങ്ങളില്‍ സ്വീകരിച്ചു കഴിഞ്ഞു.
Post Your Comments