KeralaLatest NewsNews

പട വെട്ടാനൊരുങ്ങി ബിജെപി; ജനനായകന്മാർ ഇനി കളത്തിലേക്ക്

കേരളത്തില്‍ 35 സീറ്റു കിട്ടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

കാ​സ​ര്‍​കോ​ട്​: സംസ്ഥാന ഹോ​ട്​​സ്​​പോ​ട്ട്​ മ​ണ്ഡ​ല​മാ​യ മ​ഞ്ചേ​ശ്വ​ര​ത്ത്​ ബി.​ജെ.​പി സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​രേ​ന്ദ്ര​ന്‍ എ​ന്‍.​ഡി.​എ സ്​​ഥാ​നാ​ര്‍​ഥി​യാ​വും. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ധാ​ര​ണ​യാ​യ​തി​നെ​ തു​ട​ര്‍​ന്ന്​ ഡ​ല്‍​ഹി​യി​ല്‍​ നി​ന്ന്​ സു​രേ​ന്ദ്ര​ന്‍ നേ​രി​ട്ട് ഇന്ന്​ കാ​സ​ര്‍​കോ​​ട്ടെ​ത്തും. പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തി​ലെ ജോ​ഡ്ക്ക​ല്ലി​ലു​ള്ള എ​ന്‍.​ഡി.​എ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സ്​ ഉ​ദ്ഘാ​ട​നം ഇന്ന് രാ​വി​ലെ സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ സ്ഥാനാർത്ഥിയാകും. ശോഭാ സുരേന്ദ്രന് ചാത്തനൂരിലാണ് സാധ്യത. സന്ദീപ് വാരിയർ തൃത്താലയിലേക്കെന്നും റിപ്പോർട്ട് ഉണ്ട്

Read Also: 71 ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ കൈത്താങ്ങ്; ഇനിയും കോവിഡ് വാക്‌സിനുകള്‍ പുറത്തിറങ്ങുമെന്ന് മോദി സർക്കാർ

അതേസമയം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ സാധ്യതാ പട്ടിക കേരളത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി, ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായി ചര്‍ച്ച ചെയ്തു. കേരളത്തില്‍ 35 സീറ്റു കിട്ടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്തു ജനറല്‍ സെക്രട്ടറി അരുണ്‍സിങ് അദ്ദേഹത്തിന് അംഗത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button