
കോഴിക്കോട് : മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മത്സരിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അത്രയ്ക്ക് ചീപ്പല്ല താനെന്നും കെ.മുരളീധരന്‍ എം.പി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കും. പ്രതിഫലത്തിന് വേണ്ടിയല്ല ജീവിക്കുന്നത്. കെ.കരുണാകരന്‍ തന്നെ പഠിപ്പിച്ചത് അതല്ല. ഇഴഞ്ഞു കയറിച്ചെന്ന് സീറ്റ് ചോദിക്കുന്ന ആളല്ല താനെന്നും മുരളീധരന്‍ പറഞ്ഞു.
കേന്ദ്രമന്ത്രിയാക്കും എന്ന് മോഹിച്ചിട്ടല്ല വടകരയില്‍ മത്സരിച്ചത്. കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കി ഭരിച്ചാല്‍ പോലും ആന്റണി, തരൂര്‍, കൊടിക്കുന്നില്‍ എന്നീ മുന്‍ മന്ത്രിമാരും ഘടകകക്ഷി നേതാക്കളുമുള്ളപ്പോള്‍ മന്ത്രി സ്ഥാനം കിട്ടില്ലെന്ന് എനിക്കുറപ്പാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടേണ്ട കാര്യമില്ല. ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം നേതൃത്വം കളയരുതെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ പേര് നേമത്തേക്ക് വന്നതിന് പിന്നില്‍ സംഘടിതമായ ശ്രമങ്ങളുണ്ട്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം. ഉമ്മന്‍ ചാണ്ടി മാറിയാല്‍ പുതുപ്പള്ളിയില്‍ തിരിച്ചടിയുണ്ടാകും. നേമം കോണ്‍ഗ്രസ് ഏറ്റെടുത്ത ശേഷം ശക്തര്‍, ദുര്‍ബലര്‍ എന്ന വാദങ്ങളാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തപ്പോള്‍ തന്നെ തര്‍ക്കങ്ങള്‍ അവസാനിക്കേണ്ടതായിരുന്നെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
Post Your Comments