COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ കോവിഡ് ബാധിച്ചത് 348 പേർക്ക്

ജിദ്ദ: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം മുവായിരത്തിന് മുകളിലായി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3137 പേർ നിലവിൽ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 555 പേരുടെ നില അതീവ ഗുരുതരമാണ്. കോവിഡ് ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചികിത്സയിലുണ്ടായിരുന്നവരിൽ നാല് പേർ മരിക്കുകയുണ്ടായി. ഞായറാഴ്ച പുതുതായി 348 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 247 പേർ രോഗമുക്തി നേടുകയും ചെയ്തു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 382407 ആയി ഉയർന്നു. ഇവരിൽ 372703 പേർക്കും രോഗം ഭേദമായി.

ആകെ മരണസംഖ്യ 6567 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 179, മക്ക 52, കിഴക്കൻ പ്രവിശ്യ 44, അൽ ഖസീം 13, അസീർ 10, മദീന 9, ഹാഇൽ 8, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ് 6, തബൂക്ക് 6, നജ്റാൻ 6, ജീസാൻ 4, അൽബാഹ 4.

shortlink

Related Articles

Post Your Comments

Related Articles


Back to top button