ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 26.58 ലക്ഷമായി ഉയർന്നിരിക്കുകയാണ്. ഒൻപത് കോടി അറുപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.
അമേരിക്ക,ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മാത്രം മൂന്ന് കോടി രോഗബാധിതരുണ്ട്.അരലക്ഷത്തിനടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 5.46 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഒരു കോടി പതിമൂന്ന് ലക്ഷം പേർക്കാണ് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 25,000ത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. രണ്ട് ലക്ഷത്തിലധികം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.1.58 ലക്ഷം പേർ മരിച്ചു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.ഒരു കോടി പതിനാല് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്. എഴുപതിനായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 2.77 ലക്ഷം പേർ മരിച്ചു.ഒരു കോടി പേർ രോഗമുക്തി നേടി.
Post Your Comments