പട്ടാമ്പി : നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിനായി പാർട്ടി പ്രാദേശിക നേതാക്കളുടെ പേരിൽ വ്യാജ കത്ത് എഴുതിയതായി ആക്ഷേപം. പട്ടാമ്പിയിലെ സ്ഥാനാർത്ഥിത്വത്തിനായി ഡിസിസി ഉപാദ്ധ്യക്ഷൻ കൂടിയായ കെ.എസ്.ബി.എ തങ്ങള്‍ പ്രാദേശിക നേതാക്കളുടെ പേരിൽ വ്യാജകത്ത് മാദ്ധ്യമങ്ങൾക്ക് നൽകിയെന്നാണ് ആക്ഷേപം.
Read Also : ഷോർട്ട് ഫിലിമുകൾ സിനിമയുടെ വളര്‍ച്ചയ്ക്ക് നല്ല വളമായിട്ടുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി
പട്ടാമ്പി മണ്ഡലത്തിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിച്ചില്ലെങ്കിൽ മണ്ഡലത്തിലെ പ്രധാന കോൺഗ്രസ് നേതാക്കൾ രാജിവെക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള വ്യാജ കത്താണ് കെഎസ്ബിഎ തങ്ങൾ മാധ്യമങ്ങൾക്കും കോൺഗ്രസ് നേതാക്കൾക്കും നൽകിയത്. സംഭവത്തിൽ പാലക്കാട് ഡി സി സി സെക്രട്ടറി കമ്മുക്കുട്ടി എടത്തോൾ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു.
മണ്ഡലത്തിൽ യുവാവായ ഒരു സ്ഥാനാർത്ഥി വരണമെന്ന് മാത്രമാണ് നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്നും മണ്ഡലത്തിലെ പാെതുവികാരം പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിച്ചതെന്നും കമ്മുക്കുട്ടി എടത്തോൾ പറഞ്ഞു. ഇത് നേതൃത്വത്തെ അറിയിക്കുന്നതിനായി നേതാക്കൾ ഒപ്പിട്ട് നൽകിയ കത്ത് കെഎസ്ബിഎ തങ്ങൾ തിരുത്തുകയായിരുന്നു. ഒരു സ്ഥാനാർത്ഥിയുടെയും പേര് മുന്നോട്ട് വെച്ചിട്ടില്ലെന്നും എഐസിസിയും കെപിസിസി യും നിർദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും കമ്മുക്കുട്ടി എടത്തോൾ പറഞ്ഞു.
Post Your Comments