Latest NewsKeralaCinemaMollywoodNewsEntertainment

ഏറ്റവും ദേഷ്യം ഉണ്ടാക്കുന്നത് ഭക്ഷണത്തിലെ ഉടായിപ്പ്; അജു വർഗീസ്

യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ താരം മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായി മാറുകയായിരുന്നു. സഹനടനായി എത്തിയ അജു നടൻ, നിർമ്മാതാവ് എന്നിങ്ങനെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്.

ലോക്ക് ഡൗണിന് ശേഷം പുറത്തിറങ്ങിയ അജുവിന്റെ ആദ്യ ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1992. അജുവിനോടൊപ്പം ലെന, ഗണേഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബേക്കറി ഉടമയായിട്ടാണ് അജു ചിത്രത്തിലെത്തിയത്. ഇപ്പോഴിത ഭക്ഷണത്തിനോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും സന്തോഷം ഉണ്ടാക്കുന്നതും ഏറ്റവും ദേഷ്യം ഉണ്ടാക്കുന്നതും ഭക്ഷണമാണ്. ഭക്ഷണത്തിൽ ‘ഉടായിപ്പ്’ തോന്നിയാൽ എനിക്ക് ദേഷ്യം വരും. കാരണം, നമ്മുടെയൊക്കെ ജീവിതത്തിൽ ഏറ്റവും അമൂല്യമായ കാര്യമാണ് ഭക്ഷണം. എല്ലാവരും എല്ലുമുറിയെ പണിയെടുക്കുന്നത് ആ ഒരു പൊതി ഭക്ഷണത്തിന് വേണ്ടിയല്ലേ. അജു വർഗീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button