ദുബായ് : അറബ് രാജ്യങ്ങളിൽ ഏറ്റവും മികച്ച പാസ്‌പോർട്ട് യു.എ.ഇ.യുടേതെന്ന് റിപ്പോർട്ട്. കൺസൽട്ടിങ് സ്ഥാപനമായ നൊമഡ് കാപ്പിറ്റലിസ്റ്റ് പുറത്തിറക്കിയ പട്ടികയിലാണ് അറബ് രാജ്യങ്ങളിലെ ഏറ്റവും മികച്ച പാസ്‌പോർട്ട് ആയി യു.എ.ഇ.യുടേത് തിരഞ്ഞെടുത്തത്.
Read Also : ചൈനീസ് നിർമ്മിത ആയുധങ്ങളുമായി ഭീകരൻ അറസ്റ്റിൽ
കുവൈത്ത്, ഖത്തർ പാസ്‌പോർട്ടുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലോകപട്ടികയിൽ യു.എ.ഇ. പാസ്‌പോർട്ട് 38-മതാണ്. 97, 98 സ്ഥാനങ്ങളിലാണ് കുവൈത്ത്, ഖത്തർ പാസ്‌പോർട്ടുകളുള്ളത്.
ലോക പട്ടികയിൽ 103-മത് ഉള്ള ഒമാനാണ് അറബ് പട്ടികയിൽ നാലാംസ്ഥാനത്ത്. 105-മതുള്ള ബഹ്‌റൈനാണ് പട്ടികയിൽ അഞ്ചാംസ്ഥാനത്ത്. ലക്സംബെർഗാണ് പട്ടികയിൽ ഒന്നാമത്. സ്വീഡൻ, അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, ബെൽജിയം എന്നിവയാണ് പട്ടികയിൽ പിന്നീടുള്ളത്.
വിസയില്ലാതെ യാത്രചെയ്യാനുള്ള സൗകര്യം, വ്യക്തിസ്വാതന്ത്ര്യം, ജനങ്ങളുടെ സന്തോഷം തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എറിട്രിയ, സിറിയ, യെമെൻ, ഇറാഖ്, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ ഏറ്റവും അവസാനമുള്ളത്.
Post Your Comments