Latest NewsIndiaNews

ചൈനീസ് കമ്പനികളുടെ ആധിപത്യത്തിന് തടയിടാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര ടെലികോം വകുപ്പ്

ന്യൂഡൽഹി : ചൈനീസ് കമ്പനികളുടെ ആധിപത്യത്തിന് തടയിടാന്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര ടെലികോം വകുപ്പ്. വിശ്വാസ്യയോഗ്യമായ കമ്പനികളുടെ ഉപകരണങ്ങള്‍ മാത്രമേ ടെലികോം കമ്പനികൾ ഉപയോഗിക്കാവൂ എന്നാണ് ടെലികോം വകുപ്പിന്റെ നിര്‍ദേശം. ജൂണ്‍ 15 മുതല്‍ ഇതു നടപ്പാക്കും.

Read Also : ഇനി പെട്രോൾ -ഡീസൽ വാഹനങ്ങളില്ല ; എല്ലാ മോഡലുകളും ഇലക്‌ട്രിക്കിലേക്ക് മാറ്റാനൊരുങ്ങി മഹീന്ദ്ര

ടെലികോം ഓപറേറ്റര്‍മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അതേസമയം, പുതിയ നിര്‍ദേശം നിലവിലുള്ള വാര്‍ഷിക അറ്റകുറ്റപ്പണി കരാറിനെ ബാധിക്കില്ലെന്ന് ടെലികോം വകുപ്പ് അറിയിച്ചു.ഇന്ത്യയുടെ സുരക്ഷ മുന്‍നിര്‍ത്തി ടെലികോം ഉപകരണങ്ങള്‍ വങ്ങുന്നതിനായി സര്‍ക്കാരിന് നിബന്ധനകള്‍ ഏര്‍പ്പെടുത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button