തിരുവനന്തപുരം : ഇടതു സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം 2020 ഡിസംബര്‍ വരെ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് ചെലവഴിച്ചത് 153.5കോടി. ടെന്‍ഡര്‍, ഡിസ്‌പ്ലേ തുടങ്ങിയ പരസ്യങ്ങള്‍ക്ക് 132 കോടിയും ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് 21.5 കോടിയും ചെലവഴിച്ചതായാണ് പൊതുപ്രവര്‍ത്തകനായ കണ്ടത്തില്‍ തോമസ് കെ. ജോര്‍ജിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
Read Also : റോഹിങ്ക്യൻ മുസ്ലിങ്ങളെ അനധികൃത കുടിയേറ്റക്കാരായി കാണരുതെന്ന് സിപിഎം
‘ഇനിയും മുന്നോട്ട്’ എന്ന ക്യാപ്ഷനിലെ കാമ്പയിനിൽ കെ.എസ്.ആര്‍.ടി.സി പരസ്യം, ഹോര്‍ഡിങുകള്‍, താല്‍ക്കാലിക ബോര്‍ഡുകള്‍ തുടങ്ങിയ ഔട്ട്ഡോര്‍ പരസ്യങ്ങള്‍ക്ക് നല്‍കിയ തുക അവയുടെ ബില്‍ തുക നല്‍കി കഴിഞ്ഞാല്‍ മാത്രമേ അറിയാന്‍ കഴിയൂ എന്നും മറുപടിയില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സിയില്‍ പരസ്യം നല്‍കുന്നതിന് മുന്‍കൂറായി 60.5 ലക്ഷം നല്‍കിയതായി രേഖയില്‍ പറയുന്നു.
Post Your Comments