ബംഗളൂരു : ബഹിരാകാശ മേഖലയില്‍ അടുത്ത അഞ്ചുവര്‍ഷത്തിനിടെ പതിനായിരം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍.എസ്.ഐ.എല്‍).
Read Also : രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്
ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ സ്വകാര്യ മേഖലക്ക് അവസരമൊരുക്കുന്നതിനായി രൂപവത്കരിച്ച പൊതുമേഖല സ്ഥാപനമാണ് എന്‍.എസ്.ഐ.എല്‍. സ്വന്തമായി ഉപഗ്രഹ വിക്ഷേപണം ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് എന്‍.എസ്.ഐ.എല്‍ വിപുലീകരണത്തിനൊരുങ്ങുന്നത്.
2019 മാര്‍ച്ച് ആറിന് നിലവില്‍വന്ന പൊതുമേഖല കമ്പനി ഐ.എസ്.ആര്.ഒയുടെ വിദൂര സംവേദന ഉപഗ്രഹങ്ങളും വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബഹിരാകാശ വകുപ്പുമായി ചര്‍ച്ച നടത്തിവരുകയാണ്.
അടുത്ത വര്‍ഷം മുതല്‍ ഓരോ വര്‍ഷവും 2,000 കോടി നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അഞ്ചുവര്‍ഷം ഇത് തുടരുമെന്നും ഈ കാലയളവിലേക്കായി മുന്നൂറോളം മാനവവിഭവശേഷി ആവശ്യമാണെന്നും ന്യൂ സ്പേയ്സ് ഇന്ത്യ ലിമിറ്റഡ് ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ജി. നാരായണന്,എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാധാകൃഷ്ണന് ദുരൈരാജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓഹരിയിലൂടെയും വായ്പയിലൂടെയുമായിരിക്കും പണം കണ്ടെത്തുക. 2021-22 ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ 700 കോടിയാണ് എന്‍.എസ്.ഐ.എല്ലിനായി വകയിരുത്തിയിട്ടുള്ളത്. നാലോളം വിദേശ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിെന്റ കരാര്‍ ഇതിനോടകം എന്‍.എസ്.ഐ.എല്ലിന് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം സ്വകാര്യ മേഖലയിലെ വിക്ഷേപണങ്ങള്‍ക്കും നേതൃത്വം നല്‍കും.
എന്‍.എസ്.ഐ.എല്ലുമായി കരാറിലുള്ള സ്വകാര്യ കമ്പനികൾക്കായി ഐ.എസ്.ആര്.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് വിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചയും നടക്കുന്നുണ്ട്. ടാറ്റ സ്കൈയുടെ ഡി.ടി.എച്ച് സേവനങ്ങള്‍ക്കായി ഏരിയന്സ്പേയ്സിെന്റ റോക്കറ്റില്‍ ഐ.എസ്.ആര്.ഒയുടെ ജിസാറ്റ്-24 ഈ വര്‍ഷം ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments