Latest NewsNewsIndia

ബ​​ഹി​​രാ​​കാ​​ശ മേ​​ഖ​​ല​​യി​​ല്‍ പ​​തി​​നാ​​യി​​രം കോ​​ടി​​യു​​ടെ നി​​ക്ഷേ​​പവുമായി ന്യൂ ​​സ്പേ​​സ്​ ഇ​​ന്ത്യ

ബം​​ഗ​​ളൂ​​രു : ബ​​ഹി​​രാ​​കാ​​ശ മേ​​ഖ​​ല​​യി​​ല്‍ അ​​ടു​​ത്ത അ​​ഞ്ചു​​വ​​ര്‍​​ഷ​​ത്തി​​നി​​ടെ പ​​തി​​നാ​​യി​​രം കോ​​ടി​​യു​​ടെ നി​​ക്ഷേ​​പം ല​​ക്ഷ്യ​​മി​​ട്ട് ന്യൂ ​​സ്പേ​​സ്​ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് (എ​​ന്‍.​​എ​​സ്.​​ഐ.​​എ​​ല്‍).

Read Also : രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട് 

ഇ​​ന്ത്യ​​ന്‍ ബ​​ഹി​​രാ​​കാ​​ശ മേ​​ഖ​​ല​​യി​​ല്‍ സ്വ​​കാ​​ര്യ മേ​​ഖ​​ല​​ക്ക് അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്ന​​തി​​നാ​​യി രൂ​​പ​​വ​​ത്ക​​രി​​ച്ച പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​മാ​​ണ് എ​​ന്‍.​​എ​​സ്.​​ഐ.​​എ​​ല്‍. സ്വ​​ന്ത​​മാ​​യി ഉ​​പ​​ഗ്ര​​ഹ വി​​ക്ഷേ​​പ​​ണം ഉ​​ള്‍​​പ്പെ​​ടെ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് എ​​ന്‍.​​എ​​സ്.​​ഐ.​​എ​​ല്‍ വി​​പു​​ലീ​​ക​​ര​​ണ​​ത്തി​​നൊ​​രു​​ങ്ങു​​ന്ന​​ത്.

2019 മാ​​ര്‍​​ച്ച്‌ ആ​​റി​​ന് നി​​ല​​വി​​ല്‍​​വ​​ന്ന പൊ​​തു​​മേ​​ഖ​​ല കമ്പനി ഐ.​​എ​​സ്.​​ആ​​ര്‍.​​ഒ​​യു​​ടെ വി​​ദൂ​​ര സം​​വേ​​ദ​​ന ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളും വാ​​ര്‍​​ത്താ​​വി​​നി​​മ​​യ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളും ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ബ​​ഹി​​രാ​​കാ​​ശ വ​​കു​​പ്പു​​മാ​​യി ച​​ര്‍​​ച്ച ന​​ട​​ത്തി​​വ​​രു​​ക​​യാ​​ണ്.

അ​​ടു​​ത്ത വ​​ര്‍​​ഷം മു​​ത​​ല്‍ ഓരോ വ​​ര്‍​​ഷ​​വും 2,000 കോ​​ടി നി​​ക്ഷേ​​പി​​ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്നും അ​​ഞ്ചു​​വ​​ര്‍​​ഷം ഇ​​ത്​ തു​​ട​​രു​​മെ​​ന്നും ഈ ​​കാ​​ല​​യ​​ള​​വി​​ലേ​​ക്കാ​​യി മുന്നൂറോളം മാ​​ന​​വ​​വി​​ഭ​​വ​​ശേ​​ഷി ആ​​വ​​ശ്യ​​മാ​​ണെ​​ന്നും ന്യൂ ​​സ്പേ​​യ്സ് ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് ചെ​​യ​​ര്‍​​മാ​​ന്‍ ആ​​ന്‍​​ഡ് മാ​​നേ​​ജി​​ങ് ഡ​​യ​​റ​​ക്ട​​ര്‍ ജി. ​​നാ​​രാ​​യ​​ണ​​ന്‍,എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ദു​​രൈ​​രാ​​ജ് എ​​ന്നി​​വ​​ര്‍ വാ​​ര്‍​​ത്താ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

ഓ​​ഹ​​രി​​യി​​ലൂ​​ടെ​​യും വാ​​യ്പ​​യി​​ലൂ​​ടെ​​യു​​മാ​​യി​​രി​​ക്കും പ​​ണം ക​​ണ്ടെ​​ത്തു​​ക. 2021-22 ബ​​ജ​​റ്റി​​ല്‍ കേ​​ന്ദ്ര സ​​ര്‍​​ക്കാ​​ര്‍ 700 കോ​​ടി​​യാ​​ണ് എ​​ന്‍.​​എ​​സ്.​​ഐ.​​എ​​ല്ലി​​നാ​​യി വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ള്ള​​ത്. നാ​​ലോ​​ളം വി​​ദേ​​ശ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​ടെ വി​​ക്ഷേ​​പ​​ണ​​ത്തിെന്‍റ ക​​രാ​​ര്‍ ഇ​​തി​​നോ​​ട​​കം എ​​ന്‍.​​എ​​സ്.​​ഐ.​​എ​​ല്ലി​​ന് ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ഈ ​​വ​​ര്‍​​ഷം സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലെ വി​​ക്ഷേ​​പ​​ണ​​ങ്ങ​​ള്‍​​ക്കും നേ​​തൃ​​ത്വം ന​​ല്‍​​കും.

എ​​ന്‍.​​എ​​സ്.​​ഐ.​​എ​​ല്ലു​​മാ​​യി ക​​രാ​​റി​​ലു​​ള്ള സ്വ​​കാ​​ര്യ കമ്പനികൾക്കായി ഐ.​​എ​​സ്.​​ആ​​ര്‍.​​ഒ​​യു​​ടെ വാ​​ര്‍​​ത്താ​​വി​​നി​​മ​​യ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ള്‍ ഉ​​ള്‍​​പ്പെ​​ടെ ഏ​​റ്റെ​​ടു​​ത്ത് വി​​ക്ഷേ​​പി​​ക്കു​​ന്ന​​തി​​നു​​ള്ള ച​​ര്‍​​ച്ച​​യും ന​​ട​​ക്കു​​ന്നു​​ണ്ട്. ടാ​​റ്റ സ്കൈ​​യു​​ടെ ഡി.​​ടി.​​എ​​ച്ച്‌ സേ​​വ​​ന​​ങ്ങ​​ള്‍​​ക്കാ​​യി ഏ​​രി​​യ​​ന്‍​​സ്പേ​​യ്സിെന്‍റ റോ​​ക്ക​​റ്റി​​ല്‍ ഐ.​​എ​​സ്.​​ആ​​ര്‍.​​ഒ​​യു​​ടെ ജി​​സാ​​റ്റ്-24 ഈ ​​വ​​ര്‍​​ഷം ന്യൂ ​​സ്പേ​​സ്​ ഇ​​ന്ത്യ ലി​​മി​​റ്റ​​ഡ് വി​​ക്ഷേ​​പി​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​​ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button