Latest NewsCarsNewsIndiaAutomobile

കുറഞ്ഞവിലയിൽ 666 കിലോമീറ്റർ മൈലേജുമായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ കാർ എത്തി

ഇന്ത്യയിലേക്ക് പുതിയ ഒരു ഫ്യുവൽ സെൽ കാറിനെ അവതരിപ്പക്കുന്നതിനുള്ള മുന്നൊരുക്കത്തിൽ ആണ് ഹ്യൂണ്ടായ് ഇപ്പോൾ. നിലവിൽ ഹ്യുണ്ടായിയുടെ അന്താരാഷ്ര മാർക്കറ്റിൽ ഉള്ള നെക്‌സോ എന്ന വാഹനത്തെയാണ് ഇന്ത്യയിലേക്ക് എത്തിക്കുവാൻ പോകുന്നത്. 95 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെല്ലും 40 കിലോവാട്ട് ബാറ്ററി പായ്ക്കുമാണു വാഹനത്തിനു ശക്തി പകരുന്നത്.

Read Also : കോൺഗ്രസ് ഓഫീസ് പൂട്ടി കൊടിമരത്തിൽ കരിങ്കൊടി കെട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ  

ഇതിൽ നിന്നും 161 bhp കരുത്തിൽ 395 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറും വാഹനത്തിൽ നല്കിയിട്ടുണ്ട്. ശക്തമായ ഈ പവർ സെറ്റപ്പിൽ 9.2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. അതോടൊപ്പം മണിക്കൂറിൽ 179 കിലോമീറ്റർ വേഗവും വാഹനം കൈവരിക്കും. കാറിന് 666 കിലോമീറ്റർ ആണ് കമ്പനി വാഗ്‌ദാനം ചെയ്യുന്ന ദൂരപരിധി.

2019 മുതൽക്കേ തന്നെ ഇന്ത്യൻ ആഭ്യന്തര വിപണിയിൽ ഫ്യൂൽ കാറുകളെ അവതരിപ്പിക്കുന്നതിനുള്ള സാധ്യതകൾ പഠിച്ചുവരികയായിരുന്നു ഹ്യുണ്ടായി. ഇതിനായുള്ള അനുമതി ഇപ്പോൾ കമ്പനിക്ക് ലഭിച്ചിരിക്കുകയാണ്. ഈ വർഷത്തിൽ തന്നെ വാഹനത്തെ വിപണിയിൽ എത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഹൈഡ്രജൻ ഫ്യൂൽ വാഹനമാകും ഹ്യൂണ്ടായ് നെക്‌സോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button