![](/wp-content/uploads/2021/03/kodungallur.jpg)
നീണ്ട നാളുകളായുള്ള ഭക്തരുടെ പ്രതിഷേധങ്ങള്‍ക്ക് ഫലം. കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവം കൊറോണ മാനദണ്ഡങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസൃതമായി നടത്തുന്നതിന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അനുമതി നല്‍കി. ഭരണി ദിവസമായ മാര്‍ച്ച് 18 ന് മറ്റു ജില്ലകളില്‍ നിന്നും വരുന്ന ഭക്തജനങ്ങളുടെ തിരക്ക് കുറക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്ന് യോഗത്തില്‍ പങ്കെടുത്ത കോമര കൂട്ടങ്ങളുടെ പ്രതിനിധികളും, തമ്ബുരാന്റെ പ്രതിനിധിയും അറിയിച്ചു.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്ക് വരുന്ന കോമര കൂട്ടങ്ങളില്‍ പത്ത് പേര്‍ വീതവും ആല്‍ത്തറയില്‍ അഞ്ചു പേര്‍ വീതവുമായി നിയന്ത്രിക്കാമെന്ന് കോമര കൂട്ടങ്ങളുടെയും ദേവസ്വം ബോര്‍ഡിന്റെയും പ്രതിനിധികൾ അറിയിച്ചു.
ക്ഷേത്രത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി ദര്‍ശന സമയം രാവിലെ 4 മണി മുതല്‍ രാത്രി 9 മണിവരെയായി ക്രമീകരിക്കും. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ക്ഷേത്രത്തിലേക്ക് 10 വയസിന് താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Post Your Comments