Latest NewsNewsIndiaInternational

മ്യാൻമർ വിഷയത്തിൽ ഇടപെടാനൊരുങ്ങി ക്വാഡ് സഖ്യം; യോഗത്തിൽ നരേന്ദ്രമോദി മുന്നോട്ട് വെച്ച നിർദേശങ്ങൾ

മ്യാൻമറിലെ ജനാധിപത്യം പുനഃസ്ഥാപിക്കാനൊരുങ്ങി ക്വാഡ് സഖ്യം. മ്യാൻമറിലെ സൈനിക അട്ടിമറിയും അടിച്ചമർത്തലുകളും ഗൗരവമായി കാണുന്നുവെന്ന് ക്വാഡ് സഖ്യം വിലയിരുത്തി. യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് വിഷയം ചർച്ച ചെയ്തത്.

Also Read:14കാരിയെ മയക്കുമരുന്ന് പീഡിപ്പിച്ച കേസ്; രണ്ടുപേർ കൂടി പിടിയിൽ

ഏഷ്യൻ മേഖലയിലെ സമീപകാലത്തെ രൂക്ഷ പ്രശ്‌നമായി മ്യാൻമറിലെ സൈനിക അട്ടിമറിയെ ക്വാഡ് സഖ്യം വിലയിരുത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല പറഞ്ഞു. മ്യാൻമർ വിഷയത്തിൽ ഇടപെടാനാണ് ക്വാഡ് സഖ്യം തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മ്യാന്മറിൽ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കുമെന്നും സംഖ്യം തീരുമാനമെടുത്തു.’

മ്യാൻമറിലെ ജനതയുടെ വിശ്വാസം നേടിയെടുത്തുകൊണ്ടുള്ള ശക്തമായ ഒരു ഇടപെടൽ അയൽരാജ്യവുമായി നടത്തണമെന്നാണ് യോഗത്തിൽ നരേന്ദ്രമോദി മുന്നോട്ട് വെച്ചത്. ഇന്ത്യ-മ്യാൻമർ ബന്ധം നൂറ്റാണ്ടുകളുടെ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ്. ആ ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ത്യ പരിശ്രമിക്കുമെന്നും യോഗത്തിൽ നരേന്ദ്രമോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button