വടകര: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ തന്ത്രവുമായി കോൺഗ്രസ്. ഘടകകക്ഷിയല്ലെങ്കിലും വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ.കെ രമ മത്സരിച്ചാല്‍ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
read also:കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റയിൽവേ
ആര്‍എംപി മത്സരിക്കുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുമെന്ന് കണക്കിലെടുത്താണ് തീരുമാനം.
ഇത്തവണ 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ഇതില്‍ 81 സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായി. പത്തെണ്ണത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനമായി.
Post Your Comments