COVID 19Latest NewsNewsInternational

കോവിഡ് പടർന്നത് ചൈനീസ് നഗരത്തിൽ നിന്നെന്നതിന് തെളിവില്ല;​ ലോകാരോഗ്യ സംഘടന

ബെയ്​ജിങ്​: കൊറോണ​ വൈറസ്​ ലോകം മുഴുക്കെ പടർന്നത്​ ചൈനീസ്​ നഗരമായ വുഹാനിലെ ലബോറട്ടറിയിൽനിന്നാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ മുതൽ നിരവധി പേർ ആരോപിച്ചുവെങ്കിലും തെളിവില്ലെന്ന്​ ലോകാരോഗ്യ സംഘടന പറയുകയുണ്ടായി. ഗൂഢാലോചന സിദ്ധാന്തത്തിന്‍റെ സാധുത തേടി വുഹാനിലെത്തിയ നാലംഗ വിദഗ്​ധ സംഘമാണ്​ ലബോറട്ടറിയിൽനിന്ന്​ ​കൊറോണ വൈറസ്​ ചോർന്നതിന്​ തെളിവില്ലെന്ന്​ അറിയിച്ചിരിക്കുന്നത്​. ലാബിൽനിന്ന്​ ‘കണ്ടംചാടുന്നതിന്’ പകരം ഇവ രാജ്യത്തെ നിയന്ത്രണങ്ങളില്ലാത്ത വന്യജീവി വ്യാപാരം വഴി വന്നതാകാമെന്ന്​ സംഘം പറയുകയുണ്ടായി.

വുഹാനിലെ വന്യജീവി മാംസ വിൽപന കേന്ദ്രത്തിൽ നിന്ന്​ പടർന്നതിന്​ തെളിവ്​ കണ്ടെത്തിയിട്ടുണ്ടെന്നാണ്​​ വെളിപ്പെടുത്തൽ ഉള്ളത്. ദക്ഷിണ ചൈനീസ്​ നഗരത്തിലാണ്​ ആദ്യം രോഗിയെ കണ്ടെത്തുകയുണ്ടായത്​. വുഹാൻ മാർക്കറ്റിലെത്തിയവരിലായിരുന്നു രോഗബാധ റിപ്പോർട്ട് ചെയ്തത്. സമീപത്തും രോഗവാഹകരായ വവ്വാലുകളെ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button