ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇരുട്ടടിയുമായി യുഎഇ. നിക്ഷേപമായി പാകിസ്താന് നൽകിയ പണം തിരിച്ചു ചോദിച്ചിരിക്കുകയാണ് യുഎഇ സർക്കാർ. ഒരു ബില്യൺ ഡോളറാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിൽ യുഎഇ നിക്ഷേപിച്ചത്.
Read Also : രാഹുകാലം നോക്കിയില്ലെങ്കില്‍ സംഭവിക്കുന്നത്
വെള്ളിയാഴ്ചയാണ് നിക്ഷേപത്തിന്റെ കാലാവധി അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് പണം തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തകർന്ന സമ്പദ്വ്യവസ്ഥയിൽ തകർന്ന് നിൽക്കുന്ന പാകിസ്ഥാന് ഇത്രയും വലിയ തുക തിരികെ നൽകുക അസാദ്ധ്യമാണ്.
ഇത്രയും വലിയ തുക തിരിച്ച് നൽകിയാൽ അത് നിലവിലെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നാണ് പാകിസ്ഥാൻ പറയുന്നത്. അതേസമയം നിശ്ചിത സമയത്തിനുള്ളിൽ പണം തിരികെ ലഭിച്ചില്ലെങ്കിൽ പാകിസ്താനെതിരെ ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് യുഎഇയുടെ നീക്കം.
Post Your Comments