കുവൈറ്റില്‍ കോവിഡ് വ്യാപനം തടയാന്‍ നടപടികള്‍ ഇനിയും കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി. ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന പോസിറ്റീവ് കേസുകള്‍, രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് കൊറോണ രണ്ടാം വ്യാപനം ശക്തമായി തന്നെ തുടരുകയാണ്.
Read Also: അഞ്ചുവര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ടത് 170 എം.എല്‍.എമാര്‍
പ്രതിദിന കേസുകളുടെ എണ്ണം കഴിഞ്ഞ കുറെ ദിവസങ്ങളായി ആയിരത്തിനു മുകളിലാണ്. കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കോവിഡ് ബാധിതരുടെ നിരക്ക് അനുദിനം വര്‍ദ്ധിക്കുകയാണ്. മരണസംഖ്യയും ഉയരുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മറ്റു ജിസിസി രാജ്യങ്ങളെക്കാള്‍ മുന്നിലാണ് കുവൈറ്റ്.
Post Your Comments