തിരുവനന്തപുരം : ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷ്. തന്റെ ശമ്പളം ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചാണ് ഇദ്ദേഹം ഉത്തരവിറക്കിയത്. നേരത്തെ രതീഷിന്റെ ശമ്പളം 70,000 ആയിരുന്നു. ഇതിനോടൊപ്പം ഒരു ലക്ഷം രൂപയാണ് ഇദ്ദേഹം വര്‍ധിപ്പിച്ചത്. ഇതോടെ രതീഷിന്റെ ശമ്പളം 70,000ത്തില്‍ നിന്നും 1,70,000മായി. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയത്.
മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനയ്ക്കാണ് ഉത്തരവ്. നേരത്തെ രതീഷിന്റെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് വ്യവസായ മന്ത്രിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതോടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രി ഇടപെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിബിഐ അന്വേഷിച്ച കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. 500 കോടി രൂപയുടെ അഴിമതി കേസാണിത്.
Post Your Comments