തിരുവനന്തപുരം; ബിജെപി സര്‍ക്കാരിനെതിരെ പൊരുതാന്‍ രാജ്യത്ത് കെല്‍പ്പുള്ളത് ഇടതുപക്ഷത്തിന് മാത്രമെന്ന് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ബിജെപിക്കെതിരായി പ്രതികരിക്കാന്‍ പോലുമാകുന്നില്ല. അവര്‍ വിറങ്ങലിച്ച് നില്‍ക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. മുപ്പത്തിയഞ്ച് സീറ്റ് കിട്ടിയാല്‍ ഭരിക്കുമെന്ന് ബിജെപി പറഞ്ഞത് കോണ്‍ഗ്രസ് എംഎല്‍എമാരെ ലക്ഷ്യമിട്ടാണെന്നും കോടിയേരി പറഞ്ഞു.
വട്ടിയൂര്‍ക്കാവ് നിയോജമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിന് ശേഷമാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ പറയാന്‍ ധൈര്യം കിട്ടിയത്. ഇന്ധന വില വര്‍ധനവ് ഉള്‍പ്പെടെയുള്ള പല വിഷയങ്ങളിലും അഭിപ്രായം പോലും പറയാനാകാതെ കോണ്‍ഗ്രസ് മാറിനില്‍ക്കുകയാണ്.
ഹിന്ദുരാഷ്ട്രമെന്ന് പ്രചരിപ്പിച്ച് കൊണ്ട് ആര്‍എസ്‌എസ് ഭരണം സ്ഥാപിക്കാനാണ് നീക്കം. ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കള്‍ പാവപ്പെട്ടവരാണ് അവര്‍ക്ക് എന്ത് ഗുണമാണ് മോദി ഭരണം കൊണ്ട് ഉണ്ടായതെന്ന് കോടിയേരി ചോദിച്ചു. സംസ്ഥാനത്ത് തുടര്‍ഭരണം അസാധ്യമല്ലെന്നും കോടിയേരി പറഞ്ഞു.
read also: വയോധികയെ ക്രൂരമായി മർദ്ദിച്ച ഹോം നഴ്സ് അറസ്റ്റില്‍
വിഴിഞ്ഞം പോര്‍ട്ട് അദാനിക്ക് കൊടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്ന് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ പിന്നീട് യുഡിഎഫ് വന്നപ്പോള്‍ അദാനിയെ ഏല്‍പ്പിച്ചു. ഇടതുപക്ഷം കേരളത്തില്‍ ഉള്ളപ്പോള്‍ ഇത്തരം സ്ഥാപനം കയ്യടക്കാന്‍ ആകില്ലെന്ന് കോര്‍പറേറ്റുകള്‍ക്ക് മനസിലായി. അതാണ് അവര്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Post Your Comments