തിരുവനന്തപുരം : കേവലഭൂരിപക്ഷത്തിന് 71 സീറ്റുകള്‍ വേണ്ടപ്പോള്‍ 35 സീറ്റുകള്‍ മതി സര്‍ക്കാരുണ്ടാക്കാനെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസില്‍ ബിജെപിക്കുള്ള വിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ധര്‍മ്മടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ബിജെപിയുടെ ഒരു നേതാവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റ് കിട്ടിയാല്‍ മതി ബാക്കി ഞങ്ങളങ്ങ് ഉണ്ടാക്കിക്കൊളളും, ഭരണത്തില്‍ വന്നോളുമെന്ന്. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും? അതാണ് അവര്‍ക്ക് കോണ്‍ഗ്രസിലുളള വിശ്വാസം.’ മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് പോലും കേന്ദ്രസംഘത്തെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ സ്വാഗതം ചെയ്തു. കേന്ദ്ര ഏജന്‍സികള്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് ഹല്ലേലൂയ പാടിയാണ് സ്വീകരിച്ചതെന്നും പിണറായി വിജയന്‍ പരിഹസിച്ചു.
Post Your Comments