Latest NewsIndiaNews

കുറഞ്ഞ വിലയിൽ കൂടുതൽ ബാറ്ററി പവറുമായി സാംസങിന്റെ പുതിയ മോഡൽ സ്മാർട്ട് ഫോൺ എത്തി

സാംസങ് ഗാലക്‌സി M12 വിപണിയിൽ എത്തി. 6,000mAh ബാറ്ററി, ക്വാഡ് കാമറ, എക്‌സിനോസ് 850 SoC പ്രോസസ്സർ എന്നിവ ആകർഷണവുമായെത്തിയിരിക്കുന്ന സാംസങ് ഗാലക്‌സി M12 രണ്ട് പതിപ്പുകളിൽ ലഭ്യമാണ്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 10,999 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 13,499 രൂപയുമാണ് വില.

Read Also : ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റന് കോവിഡ് സ്ഥിരീകരിച്ചു

അട്രാക്റ്റീവ് ബ്ലാക്ക്, എലഗന്റ് ബ്ലൂ, ട്രെൻഡി എമറാൾഡ് ഗ്രീൻ എന്നിങ്ങനെ 3 നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന സാംസങ് ഗാലക്‌സി M12-ന്റെ വില്പന ഈ മാസം 18-ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, സാംസങ് വെബ്‌സൈറ്റുകളിലൂടെ ആരംഭിക്കും. ഐസിഐസിഐ ബാങ്ക് കാർഡ് ഉപഭോക്താക്കൾക്ക് 1,000 രൂപയുടെ ക്യാഷ്ബാക്കും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button