മലപ്പുറം: ഇടത് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയ്‌ക്കെതിരെ എഴുത്തുകാരി ഡോ. പി ഗീത. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ ഷൂ എന്‍ട്രി, കുടചൂടല്‍, നടത്തം ഒക്കെ ഒരൊത്ത ആണിനു ചേര്‍ന്നതാക്കി മാറ്റിയിട്ടുണ്ടെന്നും അപ്രതിരോധ്യ നാട്യത്തിലൂടെ, നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷധാര്‍ഷ്ട്യം ഒരു ഫ്യൂഡല്‍ പ്രഭുവിന്റേതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുകയെന്നും ഗീത ഫെസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വിമര്‍ശിക്കുന്നു.
തൃത്താലയില്‍ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയാണ് എം ബി രാജേഷ്.
Read Also: അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി
ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഒരു കാര്യം വളരെ വ്യക്തമാണ്
മംഗലശ്ശേരി നീലകണ്ഠനാണ് മലയാളികളായ രാഷ്ട്രീയ പ്രവര്‍ത്തകരെ ഏറ്റവും സ്വാധീനിച്ച കഥാപാത്രം. തൃത്താലയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ ഷൂ എന്‍ട്രി, കുടചൂടല്‍, നടത്തം ഒക്കെ ഒരൊത്ത ആണിനു ചേര്‍ന്നതാക്കി മാറ്റിയിട്ടുണ്ട്. അപ്രതിരോധ്യ നാട്യത്തിലൂടെ നടപ്പിലൂടെ സ്ഥാപിച്ചെടുക്കുന്ന ആ പൗരുഷധാര്‍ഷ്ട്യം ഒരു ഫ്യൂഡല്‍ പ്രഭുവിന്റേതാണെന്ന് ആരാണ് ഇവരെ തിരിച്ചറിയിക്കുക? രക്ഷക പുരുഷഭാവത്തോടെ നാടിനെയും നാട്ടാരെയും അഭിസംബോധന ചെയ്യുന്നയാള്‍ക്ക് അഹോ കഷ്ടം എന്തു തരം ജനാധിപത്യ പ്രാതിനിധ്യമാണ് അവകാശപ്പെടാനുള്ളത്!
മംഗലശ്ശേരി നീലകണ്ഠായ നമോസ്തുതേ
Post Your Comments