Latest NewsNewsIndiaInternational

അമേരിക്കയില്‍ നിന്നും ആയുധ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാൻ ഒരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്നും അത്യാധുനിക ഡ്രോണുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ. മൂന്ന് ബില്യണ്‍ ഡോളര്‍ (ഏകദേശം 21000 കോടി രൂപ) ചെലവിട്ട് 30 യുഎസ് ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് കരുത്ത് പകരുന്നതാണ് പുതിയ തീരുമാനം.

Read Also : സംസ്ഥാന സര്‍ക്കാര്‍ ഓരോ മാസവും കടമെടുക്കുന്നത് 1481.71 കോടി രൂപ ; വിശദമായ റിപ്പോർട്ട് പുറത്ത്

ആയുധ ശേഷിയുള്ള കരയിലും കടലിലും ഇന്ത്യയ്ക്ക് സുരക്ഷാ കവചം ഒരുക്കും. 30 എംക്യൂ-9ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ സാന്തിയാഗോയിലെ ജനറല്‍ ആറ്റോമിക്സില്‍നിന്നു വാങ്ങാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. എംക്യൂ-9ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ക്ക് 1,700 കിലോ ആയുധങ്ങള്‍ വഹിച്ച്‌ 48 മണിക്കൂര്‍ പറക്കാന്‍ ശേഷിയുള്ളവയാണ്. മനുഷ്യസാന്നിധ്യം ഒഴിവാക്കി മിസൈലുകളും ബോംബുകളും ശത്രുകേന്ദ്രങ്ങളില്‍ കൃത്യമായി പ്രയോഗിക്കാന്‍ ഈ ഡ്രോണുകള്‍ക്കു കഴിയും.

നിലവില്‍ നിരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഡ്രോണ്‍ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നാവികസേനയ്ക്ക് ഈ ഡ്രോണുകള്‍ കരുത്തു പകരും. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ തര്‍ക്കപ്രദേശത്തുള്ള ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യം വയ്ക്കാന്‍ സൈന്യത്തിന് എളുപ്പമാകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button