KeralaLatest NewsNews

ഇന്‍ഷുറന്‍സില്ലാത്ത വാഹനത്തില്‍ മുഖ്യമന്ത്രി, നിയമലംഘനത്തിനുനേരെ കണ്ണടച്ച് പോലീസ്; മുഖ്യന് മാത്രം പ്രത്യേക നിയമമോ?

മുഖ്യമന്ത്രി എത്തിയ വാഹനത്തിന്റെ മുന്നില്‍ പാര്‍ട്ടിക്കൊടിയും നാട്ടിയിരുന്നു.

ഏപ്രിലിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. തുടര്ഭരണ പ്രതീക്ഷയിലാണ് ഇടതു സർക്കാർ. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ധര്‍മ്മടത്ത് ആരംഭിച്ചിരുന്നു. പിണറായി വിജയന്‍ പ്രചരണത്തിന് എത്തിയത് ഇന്‍ഷുറന്‍സില്ലാത്ത വാഹനത്തില്‍ എന്ന് ആരോപണം.

കെഎല്‍ 22 എം 4600 എന്ന നമ്പറുള്ള ഇന്നോവ ക്രിസ്റ്റയിലാണ് മുഖ്യമന്ത്രി പരിപാടിയ്ക്ക് എത്തിയത്. ജനുവരി 30 2021ന് ഈ വണ്ടിയുടെ ഇന്‍ഷുറന്‍സ് തീര്‍ന്നിരുന്നു. ഇന്‍ഷുറന്‍സില്ലാതെ വാഹനം നിരത്തിലിറക്കാന്‍ പോലും പാടില്ലെന്ന കർശന നിയമമുള്ളപ്പോഴാണ് അധികാരിയുടെ ഈ തേരോട്ടം എന്നത് ശ്രദ്ധേയമാണ്. നിയമം ലംഘിച്ചിരിക്കുന്നത് ഒരു മുഖ്യമന്ത്രി തന്നെയാണ്. ഗുരുതരമായ നിയമ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ തെറ്റിനു നേരെ പോലീസ് കേസ്സെടുക്കാത്തത് എന്താണ്? അപ്പോള്‍ അധികാരം ഉള്ളവന് ഒരു നിയമവും സാധാരണക്കാരന് മറ്റൊരു നിയമവും അതാണോ കേരളത്തിൽ നടക്കുന്നത്?

read also:ശബരിമലയോട് കാണിച്ച ക്രൂരതയ്ക്ക് ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും കടകംപള്ളിക്ക് മാപ്പ് ലഭിക്കില്ലെന്ന് കെ. സുരേന്ദ്രൻ

മുഖ്യമന്ത്രി എത്തിയ വാഹനത്തിന്റെ മുന്നില്‍ പാര്‍ട്ടിക്കൊടിയും നാട്ടിയിരുന്നു. നിരവധി പേരാണ് മുഖ്യമന്ത്രിയെ കാണാന്‍ തടിച്ചു കൂടിയത്. കാറിലിരുന്നുകൊണ്ട് തന്നെ മുഖ്യമന്ത്രി എല്ലാവരേയും കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഈ കാറിലിരിക്കുന്ന ചിത്രങ്ങളടക്കം മുഖ്യമന്ത്രി സോഷ്യല്‍ മീഡിയകളില്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ കാറും മുഖ്യമന്ത്രിയും അടിമുടി പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.

കൂടാതെ കോവിഡ് പ്രോട്ടോക്കോൾ ലംഘനവും നടത്തിയ ഈ പരിപാടിക്കെതിരെ കേസില്ല. മുഖ്യമന്ത്രിയുടെ പരിപാടിക്കായ് ആയിരക്കണക്കിന് പേരാണ് ധര്‍മ്മടത്ത് ഒത്തുചേര്‍ന്നത്. മുന്‍പ് തൃശ്ശൂര്‍ വിജയ യാത്രയില്‍ പങ്കെടുത്ത ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയ്‌ക്കെതിരെയും യുഡിഎഫിന്റെ കേരള യാത്രയിൽ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പേരില്‍ രമേശ് ചെന്നിത്തലയ്ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയും കേസ്സെടുത്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ ധര്‍മ്മടത്തെ പരിപാടിക്ക് ജനം തടിച്ച്‌ കൂടിയിട്ടും ഒരു കേസ്സും ഇല്ല. അപ്പോള്‍ മുഖ്യന് മാത്രം പ്രത്യേക നിയമമോ എന്നാണു ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button