ആധാർ കാർഡ് സംബന്ധിച്ച് നിരവധി സംശയങ്ങളാണ് പലർക്കുമുള്ളത്. എന്തിലൊക്കെയാണ് ആധാർ കാർഡ് ബന്ധിപ്പിക്കേണ്ടതെന്ന കാര്യത്തിൽ ആർക്കും കൃത്യമായ അറിവില്ലെന്ന് തന്നെ കരുതാം. ഏതായാലും ആധാർ കാര്‍ഡ് ബന്ധിപ്പിക്കേണ്ടത് ഏതിലൊക്കെയാണെന്ന് നോക്കാം.
1. പാന്‍ (PAN)
ആധായ നികുതി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുക. ഇതിനായി വെബ്സൈറ്റിൽ നിങ്ങളുടെ പാന്‍, ആധാര്‍ വിശദാംശങ്ങള്‍ നല്‍കുക. അതിനു ശേഷം ആധികാരിക പ്രക്രിയ പൂര്‍ത്തിയാക്കുക.
2. ബാങ്ക് അക്കൗണ്ട്
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാര്‍ ഉപയോഗിച്ച് ബാങ്ക് ബ്രാഞ്ചില്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ്/ മൊബൈല്‍ ബാങ്കിംഗ് ഉപയോഗിച്ച് ലിങ്ക് ചെയ്യാവുന്നതാണ്. വീട്ടിലിരുന്ന് കൊണ്ട് തന്നെ ഈ പ്രക്രിയകളെല്ലാം പൂർത്തിയാക്കാവുന്നതാണ്. ഇന്റര്‍നെറ്റ് ബാങ്കിങ്ങ് വഴി ഇത് ചെയ്യാന്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിങ്ങ് അക്കൗണ്ടിലേക്ക് പ്രവേശിച്ച് ‘അപ്‌ഡേറ്റ് ആധാര്‍’ ലിങ്കില്‍
ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യാം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന OTP ഉപയോഗിച്ച് പ്രക്രിയ പൂര്‍ത്തിയാക്കുക.
3. മ്യൂച്ച്വല്‍ ഫണ്ട്
പോര്‍ട്ട്‌ഫോളിയോ CAMS, കാര്‍വി കമ്പ്യൂട്ടര്‍ഷെയര്‍ ഓഫര്‍ എന്നിവ ആധാര്‍ കാര്‍ഡുമായി മ്യൂച്ച്വല്‍ ഫണ്ട് ലിങ്ക് ചെയ്യാം. ഈ സൈറ്റുകളില്‍ പോയി ‘ Link your Aadhaar card’ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.
4. ഇന്‍ഷുറന്‍സ് പോളിസികള്‍
നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി ലിങ്ക്
ചെയ്യാനായി ഇന്‍ഷുറന്‍സ് ദാദാവിന്റെ ഉപഭോക്തൃത സേവന വകുപ്പിലേക്ക് സന്ദര്‍ശിക്കുക. മിക്ക സാഹചര്യങ്ങളിലും നിങ്ങളുടെ ജനന തീയതിയും പോളിസി നമ്പറും നല്‍കിയാല്‍ മതി. നിലവില്‍ എല്‍ഐസി, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയ്ക്കാണ് ഓണ്‍ലൈനില്‍ ആധാര്‍ ലിങ്കിങ്ങ് ചെയ്യാന്‍ സാധിക്കുന്നത്.
5. മൊബൈല്‍ നമ്പര്‍
നിങ്ങളുടെ എല്ലാ മൊബൈല്‍ നമ്പറുകളിലും ആധാര്‍ കാര്‍ഡ്
ചേര്‍ക്കേണ്ടതാണ് വളരെ അത്യാവശ്യമാണ്.
Post Your Comments