ബാങ്കോക് : പ്രതിവാര വാർത്താസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് നേരെ സാനിറ്റൈസർ ചീറ്റിച്ച തായ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒച്ച. മാധ്യമപ്രവർത്തകർ ഇഷ്ടപ്പെടാത്ത ചോദ്യം ഉന്നയിച്ചതാണ് പ്രധാനമന്ത്രിയെ പ്രകോപിപ്പിച്ചത്.
രാജ്യത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കാബനറ്റ് പുനസംഘടനയുണ്ടാകുമോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. ഈ ചോദ്യത്തില്‍ രോഷാകുലനായ പ്രധാനമന്ത്രി ‘നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കൂ ‘ എന്നാണ് പറഞ്ഞത്.
Read Also : ഇന്ത്യയിലെ മികച്ച കായികതാര പദവി ഇനി അഞ്ജു ബോബി ജോര്‍ജിന് സ്വന്തം
ശേഷം മാധ്യമപ്രവര്‍ത്തകരുടെ സമീപമെത്തിയ പ്രധാനമന്ത്രി സാനിറ്റൈസര്‍ തളിക്കുകയായിരുന്നു. നേരത്തേയും നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് മുന്‍ സൈനിക കമാന്‍ഡറായ പ്രയുത്. 2014ലെ സൈനിക അട്ടിമറിയ്ക്ക് നേതൃത്വം നല്കിയതും അദ്ദേഹമായിരുന്നു.
Post Your Comments