ടി20 ലോകകപ്പിലേക്കുള്ള ഈ വർഷത്തെ ഓസ്‌ട്രേലിയൻ ടീം തെരഞ്ഞെടുപ്പ് ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ. ‘ലോകകപ്പിലെ അതെ സാഹചര്യങ്ങൾ തന്നെയാണ് ഐപിഎല്ലിലും ഉള്ളത്. അതിനാൽ ഞങ്ങളുടെ താരങ്ങൾക്ക് ഇതിനേക്കാൾ മികച്ചൊരു ഫ്ലാറ്റ് ഫോമില്ല. ആരാണ് നന്നായി പ്രകടനം നടത്തിയതെന്ന് ഞങ്ങൾ കൃത്യമായി മനസിലാക്കും. ഒരുപാട് താരങ്ങൾക്ക് ഇത് നല്ലൊരു അവസമാകും. സമ്മർദ്ദത്തിൽ ഒട്ടേറെ ക്രിക്കറ്റ് കളിക്കാൻ അവർക്കും അവസരം ലഭിക്കും’. ലാംഗർ പറഞ്ഞു. ഐപിഎൽ മികച്ച വേദിയാണെന്നും സമ്മർദ്ദ ഘട്ടത്തിലെ പ്രകടനം കണക്കിലെടുത്ത് ടി20 ടീം തെരഞ്ഞെടുക്കുമെന്നും ലാംഗർ പറഞ്ഞു.
അതേസമയം, ഐപിഎല്ലിന്റെ 14ാം സീസൺ ഏപ്രിൽ ഒമ്പത് മുതൽ ആരംഭിക്കും. ഇന്ത്യയിൽ നടക്കുന്ന പുതിയ സീസൺ അഹമ്മദാബാദ്, ചെന്നൈ, ബാംഗ്ലൂര്, ഡൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങിയ നഗരങ്ങളായിരിക്കും മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്. 52 ദിവസം ദൈർഘ്യമുള്ള ടൂർണമെന്റിൽ 60 മത്സരങ്ങളുണ്ടായിരിക്കും. മേയ് 30നാണ് കായിക മാമാങ്കത്തിന്റെ ഫൈനൽ.
Post Your Comments