
ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം കേരളയ്ക്ക് തകർപ്പൻ ജയം. ഏറെ നിർണായകമായ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗോകുലം കേരള ചർച്ചിൽ ബ്രദേഴ്സിനെ പരാജപ്പെടുത്തിയത്. മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ ഗോകുലത്തിനായി. ആന്റീവിയുടെ ക്രോസിൽ നിന്ന് സെൽഫ് ഗോളിലൂടെയായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോൾ. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആന്റീവിയുടെ (56, 62) ഗോളിലൂടെ ഗോകുലം വിജയം ഉറപ്പിച്ചിരുന്നു.
ഇത്തവണ മികച്ച സ്കില്ലിലൂടെ ഡിഫൻഡേഴ്സിനെ കബിളിച്ചായിരുന്നുആന്റീവിയുടെ രണ്ടാം ഗോൾ. ഈ വിജയത്തോടെ ഗോകുലം കേരള ലീഗിൽ 22 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. നിലവിൽ ലീഗിൽ മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഇപ്പോഴും ഗോകുലത്തിന് കിരീട പ്രതീക്ഷയുണ്ട്.
Post Your Comments