COVID 19Latest NewsKeralaNewsIndia

കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് അഞ്ചിടങ്ങളിൽ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുവല്ലം, ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ പരപ്പാറ, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ കളയില്‍ എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും തന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ നേമം, കുടപ്പനക്കുന്ന്, മെഡിക്കല്‍കോളേജ്(തമര്‍ഭാഗം പ്രദേശം), തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊളിക്കോട്, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരശുമൂട് എന്നീ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button