
തിരുവനന്തപുരം: എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികളെ രൂക്ഷമായി വിമര്‍ശിച്ച് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി.കെ ജാനു രംഗത്ത്. ആദിവാസി വിഭാഗങ്ങളെ ചേര്‍ത്തു പിടിക്കേണ്ടത് ഇവരായിരുന്നു എന്നാല്‍, അതുണ്ടായില്ല. അതുകൊണ്ടാണ് എന്‍.ഡി.എയിലെത്തിയതെന്നും സി.കെ ജാനു പറഞ്ഞു. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അനുകൂലമായ തീരുമാനമുണ്ടായില്ല. ഇതോടെ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു.
Read Also: വിനോദിനി ബാലകൃഷ്ണന്‍ ഇന്ന് ഹാജരാകുമോ? ആശങ്കയിൽ കസ്റ്റംസ്
തങ്ങളെ പരിഗണിക്കാതെ, എന്‍.ഡി.എയിലേക്ക് പോയപ്പോള്‍ കുറ്റപ്പെടുത്തുക മാത്രമാണ് ഇരുമുന്നണികളും ചെയ്യുന്നത്. 2016ല്‍ എന്‍.ഡി.എയിലെത്തിയത്, ഇടനിലക്കാര്‍ വഴിയായിരുന്നു. ഇക്കുറി സംസ്ഥാന നേതൃത്വം നേരിട്ടാണ് ബന്ധപ്പെട്ടത്. കഴിഞ്ഞ കാലങ്ങളില്‍ പറ്റിയ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മുന്നണിയിലേയ്ക്ക് ക്ഷണിച്ചുവെന്നും സി.കെ ജാനു പറഞ്ഞു.
Post Your Comments