Latest NewsIndiaNews

ഉത്തർ പ്രദേശിൽ കൂടുതൽ വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ തുറക്കാൻ ഒരുങ്ങി യോഗി സർക്കാർ

ലക്‌നൗ : ഉത്തർ പ്രദേശിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പിപിഇ) 16 ഐടിഐകൾ കൂടി ആരംഭിക്കാൻ ഒരുങ്ങി യോഗി സർക്കാർ. യുവാക്കളെ എല്ലാ മേഖലകളിലും സമർത്ഥരാക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം.

Read Also : കേരളക്കരയുടെ ഉത്സവമായ തൃശൂർ പൂരം മുടക്കരുതെന്ന ആവശ്യവുമായി സന്ദീപ് ജി വാര്യർ

ഐടിഐ ആരംഭിക്കുന്നതിലൂടെ ഇലക്ട്രോണിക് ടെക്‌നീഷ്യൻ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ മേഖലകളിലേയ്ക്ക് യുവാക്കൾക്കുള്ള അവസരങ്ങൾ വർദ്ധിക്കും. ഐടി ലാബ്, സ്മാർട്ട് ക്ലാസ്, സോളാർ പ്ലാന്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഐടിഐകളിൽ ഒരുക്കും.

ഇവിടെ നിന്നും പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ദേശീയ തലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളാണ് നൽകുക. ഇത് വിദ്യാർത്ഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ സംസ്ഥാനത്തെ 305 ഐടിഐകളിലായി 1.72 ലക്ഷം വിദ്യാർത്ഥികളാണ് പരിശീലനം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button