Latest NewsKeralaIndiaNews

എന്തുകൊണ്ടാണ് ബിജെപിക്ക് ഇത്ര സ്വീകാര്യത? തലപുകച്ച് സിപിഎമ്മും കോൺഗ്രസും; കാരണം അത്ര നിസാരമല്ല

കാരണം തേടി സിപിഎമ്മും കോൺഗ്രസും

സമകാലിക കേരളത്തിൽ ഒഴിച്ചു കൂടാൻ കഴിയാത്ത പാർട്ടിയായി ബിജെപി മാറിയിട്ട് വർഷങ്ങളാകുന്നു. വെറും 2 ലക്ഷം വോട്ടുകളിൽ നിന്നും വളർന്ന് ഇപ്പോൾ 32 ലക്ഷം കവിഞ്ഞ് പടർന്ന് പന്തലിച്ച് നിൽക്കുകയാണ് ബിജെപി. ബിജെപിക്ക് മുന്നിൽ വഴിമുടക്കി നിന്നിരുന്നത് കേരളത്തിലെ രണ്ട് വമ്പൻ പാർട്ടികളായിരുന്നു, സി പി എമ്മും കോൺഗ്രസും. ഇവരുടെയെല്ലാം അടിവേര് പിഴുതെടുക്കാൻ പാകത്തിൽ ബിജെപി വളർന്നിട്ടുണ്ടെങ്കിൽ അതിനു കാരണങ്ങളുമുണ്ട്.

2,129,726 വോട്ടാണ് സംസ്ഥാനത്താകെ 2016 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത്. അതായത് തിര‍ഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത ആകെ വോട്ടിന്റെ 10.6 ശതമാനം. ആ സ്ഥാനത്ത് ഇന്നത് 32 ലക്ഷത്തിലും അധികമായി മാറിയിരിക്കുന്നു. എന്തുകൊണ്ടാണ് ബിജെപിക്ക് ഇത്രയധികം ജനസ്വാധീനമുണ്ടാകുന്നതെന്ന ചോദ്യം രഹസ്യമായും പരസ്യമായും സി പി എം ഉയർത്തിക്കഴിഞ്ഞു.

ബി.ജെ.പിയുടെ താരനിരയെ സി.പി.എമ്മും കോണ്‍​ഗ്രസും ഭയക്കുന്നുവെന്നത് തന്നെയാണ് സത്യം. ജേക്കബ് തോമസും സെൻകുമാറും പോയപ്പോൾ അതിനെ പുച്ഛച്ചിരിയിൽ തള്ളിക്കളഞ്ഞ പിണറായി വിജയൻ അടക്കമുള്ളവർക്ക് ഇപ്പോൾ ഉള്ളിൽ ചെറുതല്ലാത്ത അങ്കലാപ്പ് ഉണ്ടെന്ന് തന്നെ പറയാം. ഇ. ശ്രീധരൻ്റെ വരവോട് കൂടി അത് വ്യക്തവുമാണ്. അതിൻ്റെ ഭാഗമായിട്ടാണ് പാലാരിവട്ടം പാലം പണികഴിഞ്ഞപ്പോൾ അതിൻ്റെ പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രമായ മെട്രോമാനെ മുഖ്യമന്ത്രി ഒരു വാക്കുകൊണ്ട് പോലും അഭിനന്ദിക്കാതിരുന്നത്. ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ വി ബാലകൃഷ്ണന്‍ ഹോട്ടല്‍ വ്യവസായി എസ് രാജശേഖരന്‍ നായര്‍, ഭാര്യയും ചലച്ചിത്ര നടിയുമായ രാധ, സംവിധായകന്‍ ബാലു കിരിയത്ത് തുടങ്ങിയവരെല്ലാം ബി.ജെ.പിയിലേക്ക് എത്തിയത് മറ്റ് മുന്നണികളെ ഞെട്ടിച്ചിരിക്കുന്നു.

Also Read:നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന് പരാതിയില്ല, കെ. ബാബുവിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് റിപ്പോർട്ട്

ബിജെപിയുടെ വളർച്ച യു ഡി എഫ് ഗൗരവമായി കണ്ടില്ലെന്ന് അടുത്തിടെ വിജയരാഘവൻ ആരോപിച്ചിരുന്നു. എന്നാൽ, ഈ വളർച്ച സി പി എം കാര്യമായി എടുത്തിരുന്നോ എന്ന് തിരിച്ച് ചോദിച്ചാൽ മൗനമായിരിക്കും മറുപടിയെന്ന് വ്യക്തം. കേരളത്തിൽ ബിജെപിയെ വളർത്തിയതിന് പിന്നിൽ സിപിഎമ്മിനും കോൺഗ്രസിനും പങ്കുണ്ടെന്ന് പകൽ പോലെ വ്യക്തം. മാറി മാറി ഭരിച്ച സർക്കാർ കേരളത്തെ ചവറ്റുകുട്ടയിലേക്ക് ഇടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. അഴിമതിയും അക്രമണവും കൊണ്ട് രാജ്യത്തിന് മുന്നിൽ തലകുനിച്ച് നിൽക്കേണ്ടുന്ന രീതിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചതിൽ ഇരുവർക്കും നല്ല പങ്കുണ്ട്. ബിജെപിയുടെ പ്രവർത്തനം ജനങ്ങളെ അവരോട് അടുപ്പിച്ചു. ഒപ്പം, ഇരു സർക്കാരുകളുടെ അഴിമതി ഭരണം ജനങ്ങളെ മടുപ്പിച്ച് തുടങ്ങിയിരിക്കുന്നു എന്നതിൻ്റെ തെളിവ് ആണ് ബിജെപിയുടെ ഈ വളർച്ചയെന്നാണ് പൊതു അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button