തിരുവനന്തപുരം :തെരഞ്ഞെടുപ്പ് കമ്മീഷനടക്കം ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ബി.ജെ.പിയുടെ വലയിലാണന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ പെരുമാറ്റചട്ടത്തിന്റെ പേരില്‍ അന്വേഷണം തടയാനാവില്ല എന്നായിരുന്നു മറുപടി. ഇതിനെതിരെയാണ് വിജയരാഘവന്‍ രൂക്ഷവിമര്‍ശനവുമായി വന്നത്.
Read Also : ശ്രീനിവാസന്‍ രാഷ്ട്രീയത്തില്‍ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്നയാള്‍ : പി.ജയരാജന്‍
തെരഞ്ഞെടുപ്പ് കമ്മീഷന്‍ , ആര്‍.ബി.ഐ തുടങ്ങി ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഒന്നൊന്നായി ബി.ജെ.പി വരുതിയിലാക്കി. ഇനി ജുഡീഷ്യറി
മാത്രമാണ് ഉള്ളതെന്നും വിജയരാഘവന്‍ ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും എ.വിജയരാഘവന്‍ ആരോപിച്ചു.
Post Your Comments