റോഡ് സേഫ്റ്റി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക ലെജൻഡ്സിനെ പരാജയപ്പെടുത്തി ശ്രീലങ്ക ലെജൻഡ്സ്. ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്കൻ ലെജൻഡ്സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 18.5 ഓവറിൽ 89 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 13.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ത്തിൽ ലക്ഷ്യം കണ്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ശ്രീലങ്കൻ ബൗളർമാർ നാണംകെടുത്തി. ഓപ്പണർമാരായ ലൂട്സ് ബോസ്മാൻ, അൽവിറോ പീറ്റേഴ്സൺ എന്നിവരെ അക്കൗണ്ട് തുറക്കും മുമ്പേ വിക്കറ്റിന് മുന്നിൽ കുടുക്കി.
ആൻഡ്രൂ പൂട്ടിക്കിന്റെ (39) ബാറ്റിങ്ങാണ് വലിയ നാണക്കേടിൽ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. ക്യാപ്റ്റൻ ജോണ്ടി റോഡ്സ് 5 പന്തിൽ 2 റൺസ് നേടിയപ്പോൾ ജസ്റ്റിൻ കെംപ് 9 അപ്നത്തിൽ 7 റൺസുമായി പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണർ സനത് ജയസൂര്യയുടെ (8) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. പുറത്താവാതെ നിന്ന ദിൽഷന്റെയും (50), ഉപുൽ തരംഗയുടെ (27) ബാറ്റിങ്ങാണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്.
Post Your Comments