തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെ പൊലീസ് പിടികൂടി. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. കരിക്കകം സ്വദേശിയായ 49 കാരനാണ് പിടിയിലായത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. ആദ്യഭാര്യയെ ഉപേക്ഷിച്ചശേഷം ഇയാള്‍ ഒന്നര വര്‍ഷം മുമ്പാണ് രണ്ട് കുട്ടികളുടെ മാതാവായ മറ്റൊരു യുവതിയെ രണ്ടാം വിവാഹം ചെയ്തത്. ഇവരുമൊത്ത് കരിക്കകത്ത് താമസിച്ചുവരുന്നതിനിടെയാണ് അവരുടെ പതിമൂന്നുകാരിയായ മകളെ പീഡനത്തിനിരയാക്കിയത്.
Read Also : മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
മാതാവ് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. മാതാവ് തിരികെ വന്നപ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി കുട്ടിയുടെയും മാതാവിന്റെയും മൊഴി രേഖപ്പെടുത്തിയശേഷം പൊലീസിന് വിവരം കൈമാറി.
തുടര്‍ന്ന് പേട്ട സി.ഐയുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് രണ്ടാനച്ഛനെ പിടികൂടിയത്. പൊലീസ് പിടിയിലായ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം മാതാവിനൊപ്പം വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments