
പാകിസ്താൻ ക്രിക്കറ്റ് ബോർഡിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ലാഹോറിലെ ക്രിക്കറ്റ് ബോർഡ് ഓഫീസ് അടച്ചു. താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് ബാധിച്ച സാഹചര്യത്തിൽ പിഎസ്എൽ മാറ്റിവെച്ചതിനു പിന്നാലെയാണ് പിസിബി ഓഫീസ് അടച്ചത്. കൊവിഡ് ബാധിതനായ ജോലിക്കാരൻ ലാഹോറിൽ താരങ്ങൾക്കായി ഏർപ്പെടുത്തിയ ട്രെയിനിങ് സെന്റർ സന്ദർശിച്ചിരുന്നു.
അതേസമയം, ജീവനക്കാരന് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. നേരത്തെ നാല് പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താൻ സൂപ്പർ ലീഗ് മുൻ നിശ്ചയിച്ചപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റ് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്.
Post Your Comments