മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം പൊന്നാനി സി.പി.എമ്മില്‍ കൂട്ടരാജി. ലോക്കല്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ് രാജി വെച്ചത്. പൊന്നാനിയില്‍ ടി.എം സിദ്ദീഖ് സ്ഥാനാര്‍ഥിയാകണമെന്നാണ് ഭൂരിഭാഗം ലോക്കല്‍ കമ്മറ്റി അംഗങ്ങളുടെയും ആവശ്യം. പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നടത്തുന്നത്. വൈകിട്ട് നിയോജകമണ്ഡലയോഗം ചേരും. മുതിര്‍ന്ന നേതാക്കാളായ പാലോളി മുഹമ്മദ് കുട്ടിയും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.
അതേസമയം പൊന്നാനിക്കും കുറ്റ്യാടിക്കും ശേഷം പെരുമ്പാവൂരിലും സിപിഎമ്മിൽ സ്ഥാനാർത്ഥിയെ ചൊല്ലി തർക്കം. കേരള കോണ്‍ഗ്രസിന് സിപിഎം സീറ്റ് കൊടുക്കാനുള്ള നീക്കത്തില്‍ സി.പി.എമ്മിലെ പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്. ജില്ല സെക്രട്ടേറിയറ്റംഗം എന്‍.സി. മോഹനന്റെയും മുന്‍ എം.എല്‍.എ സാജു പോളിന്റെയും പേരുകള്‍ സജീവ ചര്‍ച്ചയിലിരിക്കെയാണ് മാണി വിഭാഗത്തിന് സീറ്റ് നല്കാന് തീരുമാനമുണ്ടായത്. ജില്ലയില്‍ എക്കാലത്തും കെ.എം. മാണിയോടൊപ്പം നിന്ന ബാബു ജോസഫിന്റെ പേരാണ് പരിഗണനയിലുള്ളത്.
read also: വിനോദിനിയും ബിനീഷും ഐ ഫോൺ ഉപയോഗിച്ചു; കസ്റ്റംസിന് പിന്നാലെ അന്വേഷണം ആരംഭിച്ച് ഇഡിയും
ഔദ്യോഗിക പ്രഖ്യാപനം മാത്രം അവശേഷിക്കെ സി.പി.എമ്മിലെ ഒരു വിഭാഗം അസംതൃപ്തി ഉയര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.എന്നാല്‍, എന്‍.സി. മോഹനനെ മത്സരിപ്പിക്കുന്നതില്‍ അമര്‍ഷത്തിലായിരുന്ന പലരും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കാനുളള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുമുണ്ട് . സി.പി.എമ്മിനകത്തെ പ്രാദേശിക ഗ്രൂപ്പ് സമവായത്തിന് ഇത് ഗുണം ചെയ്യുമെന്ന് നിഷ്പക്ഷവാദികള്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments