ലക്‌നൗ : അയോധ്യയില്‍ ശ്രീരാമന്‍റെ പേരില്‍ ലോര്‍ഡ് റാം യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനൊരുങ്ങി യോഗി സർക്കാർ.
മതത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും മേഖലകളില്‍ ലോര്‍ഡ് റാം യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടക്കുമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ഡോ. ദിനേഷ് ശര്‍മ്മ പറഞ്ഞു. ശ്രീരാമന്‍റെ ജീവിതവും ഹിന്ദുമതവുമായിരിക്കും സര്‍വ്വകലാശാലയുടെ മുഖ്യവിഷയം.
അയോധ്യയ്ക്ക് ചുറ്റും അടിസ്ഥാന സൗകര്യ വികസനങ്ങളുയര്‍ത്താനുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അയോധ്യയില്‍ ശ്രീരാമന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള മ്യൂസിയം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
Post Your Comments