തിരുവനന്തപുരം : ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നീ നാലു മണ്ഡലങ്ങൾ ഒഴികെ സിപിഐ മത്സരിക്കുന്ന മറ്റ് 21 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. നെടുമങ്ങാട് ജി.ആർ. അനിലും ചിറയിൻകീഴ് വി.ശശിയും പുനലൂരിൽ പി.എസ് സുപാലും കരുനാഗപ്പള്ളിയിൽ ആർ.രാമചന്ദ്രനും ചാത്തന്നൂരിൽ ജി.എസ്.ജയലാലും അടൂരിൽ ചിറ്റയം ഗോപകുമാറും ഇത്തവണ ജനവിധി തേടും.
ചേർത്തലയിൽ പി.തിലോത്തമന് പകരക്കാരനാകുന്നത് പി.പ്രസാദാണ്. വൈക്കത്ത് സി.കെ. ആശയും പീരുമേട് വാഴൂർ സോമനും മൂവാറ്റുപ്പുഴയിൽ എൽദോ എബ്രഹാമും കൊടുങ്ങല്ലൂരിൽ വി.ആർ. സുനിൽകുമാറും കയ്പമംഗലത്ത് ടൈസൺ മാസ്റ്റർ ഒല്ലൂരിൽ അഡ്വ കെ രാജനും തൃശ്ശൂരിൽ പി. ബാലചന്ദ്രനും പട്ടാമ്പിയിൽ മുഹമ്മദ് മുഹസിനും മണ്ണാർക്കാട്ട് കെ.പി.സുരേഷ് രാജും, ഏറനാട്ടിൽ കെ.ടി അബ്ദുൽ റഹ്മാനും തിരൂരങ്ങാടിയിൽ അജിത്ത് കൊളാടിയും മഞ്ചേരിയിൽ പി. അബ്ദുൽ നാസറും നാദാപുരത്ത് ഇ.കെ വിജയനും കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരനും സ്ഥാനാർത്ഥികളാകുമെന്ന് കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചു.
അതേസമയം സ്ഥാനാർഥി പട്ടികയിൽ വനിതകൾക്കും യുവാക്കൾക്കും അവസരം നിഷേധിച്ചതായി ചൂണ്ടികാട്ടി കൗൺസിൽ യോഗത്തിൽ വിമർശനം ഉയർന്നു. മാത്രമല്ല കേരള കോൺഗ്രസിന് 13 സീറ്റുകൾ നൽകിയത് സി.പി.എമ്മിന്റെ അപ്രമാദിത്യം മൂലമാണെന്നും ചില നേതാക്കൾ വിമർശിച്ചു. എന്നാൽ 13 സീറ്റുകൾ ലഭിച്ചതിലല്ല വിജയിക്കുന്നതിനാലാണ് പാർട്ടിയുടെ ശക്തിയെന്ന് കാനം പരോക്ഷമായി കേരള കോൺഗ്രസിനെ വിമർശിച്ചു.
Post Your Comments