ന്യൂഡല്‍ഹി : കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണെങ്കില്‍ അതിന്റെ കാരണം എന്തായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയായിരിക്കും കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണമാകുകയെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടുന്നത്. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരിക്കുകയാണെങ്കില്‍ തിരിച്ചടി ഉണ്ടാകും. രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച്.കെ പാട്ടീല്‍ അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. സ്‌ക്രീനിംഗ് കമ്മിറ്റിക്ക് രാജ്മോഹന്‍ ഉണ്ണിത്താന്‍ നിര്‍ദ്ദേശങ്ങള്‍ കൈമാറി. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Post Your Comments