കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പോരുകളും സജീവമാകുകയാണ്. ചവറയില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐയുടെ നിലപാട്. അന്തരിച്ച എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ സുജിത്ത് വിജയനാണ് ചവറയിലെ സിപിഎം സ്ഥാനാര്‍ത്ഥി. എന്നാൽ സുജിത്ത് അരിവാള്‍ ചുറ്റിക നക്ഷത്രമില്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
വിജയന്‍പിള്ള അന്തരിച്ചപ്പോള്‍ മകന്‍ ഡോ. സുജിത്ത് വിജയനെ സിപിഎം ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ കൊല്ലം ജില്ലയില്‍ ഒരുസീറ്റുകൂടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ രംഗത്തെത്തി. ഇതിനെ തുടര്‍ന്നാണ് സിപിഎം ചിഹ്നത്തില്‍ മത്സരിപ്പിക്കാതെ സ്വതന്ത്രനായി നിര്‍ത്തുന്നത്. ഇതോടെ കൊല്ലം ജില്ലയില്‍ സിപിഎമ്മിനും സിപിഐയ്ക്കും നാലുവീതം സീറ്റായി.
read also:മത്സരിക്കുകയാണെങ്കില്‍ ഗുരുവായൂരില്‍; സുരേഷ് ഗോപിയുടെ തീരുമാനം ഇങ്ങനെ
ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോന്റെ കുന്നത്തൂര്‍ വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ താന്‍ തന്നെ വീണ്ടും മത്സരിക്കുമെന്ന് കുഞ്ഞുമോന്‍ നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് സിപിഐയെ അനുനയിപ്പിക്കാനായി സുജിത്ത് വിജയനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുള്ള തീരുമാനം സിപിഎം എടുത്തത്.
Post Your Comments