ന്യൂഡൽഹി: രാജ്യത്തിന്റെ വികസന പാതയിലേക്ക് മോദി സർക്കാർ. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ച ഘട്ടത്തിലാണ് സമ്മേളനം നടക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തെ ധനകാര്യ ബില്‍ പാസ്സാക്കുന്നതടക്കമുള്ള നടപടികള്‍ ഈ സമ്മേളന കാലയളവില്‍ ഉണ്ടാകും. മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 8 വരെ ഒരു മാസമാണ് പാര്‍ലമെന്‍റ് സമ്മേളനം.
Read Also: കോവിഡ് വാക്സീന് ക്ഷാമം; തിരുവനന്തപുരത്ത് കുത്തിവയ്പ്പുകളുടെ എണ്ണം കുറയും
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ സഭയില്‍ എല്ലാ ദിവസവും ഹാജരാകാന്‍ ഇടയില്ല. വൈദ്യുതി ഭേദഗതി ബില്‍ അടക്കം നിരവധി ബില്ലുകളും സഭയുടെ പരിഗണക്ക് വരും. ജനുവരി 29 നാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നാകെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചിരുന്നു.
Post Your Comments